കൊയിലാണ്ടി: വീണുകിട്ടിയ വിലകൂടിയ ഐ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മദ്രസാ വിദ്യാര്‍ത്ഥി മാതൃകയായി. മുചുകുന്ന് മുനവ്വിറുല് ഇസ്്ലാം മദ്റസാ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വി. കെ. സി. അസീസിന്റെ മകന് മുഹമ്മദ് അഫ്വാനാണ് ഈ സത്യസന്ധന്.

രാവിലെ 6.30ന് മദ്റസയിലേക്കുള്ള യാത്രാമദ്ധ്യേയാണ് റോഡില്‍ നിന്നും ലക്ഷത്തിലധികം രൂപ വിലവിരുന്ന ഫോണ്‍ റിങ് ചെയ്യുന്നത് അഫ്വാന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ ഉടമയെ അന്വേഷിച്ച് ഇത് തിരിച്ചേല്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ അദ്ധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു.