കോഴിക്കോട്: രാജ്യത്ത് ഫാസിസത്തിന്റ കടന്നുകയറ്റം യാഥാര്‍ത്ഥ്യമാവുകയും ഇന്ത്യാ ചരിത്രത്തിന്റ ത്യാഗ്യോജ്ജലമായ പോരാട്ടങ്ങളില്‍ ജീവഹാനിയും മറ്റ് നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത യുഗപുരുഷന്മാര്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുന്നതെന്ന് അബൂല്‍ കലാം ആസാദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
സെമിനാര്‍ എഴുത്തുകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഹാശിം അല്‍ ഹദ്ദാദ് തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു.. ടി.പി ചെറൂപ്പ, പ്രഫ. ഓമാനൂര്‍ മുഹമ്മദ്, ബഷീര്‍ ഖാസിമി, ഹാശിം പൂക്കോയ തങ്ങള്‍, മുസ്തഫ, പി.കെ അബ്ദുല്ലത്തിഫ്, എ. കെ മുഹമ്മദലി, ഇസ്മായില്‍ മാസ്റ്റര്‍, ഡോ കോയകുട്ടി ഫാറുഖി, ടി.പി മൂസ്സക്കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ഖാസി മുല്‍ ഖാസിമി സ്വാഗതവുംടി.കെ സിദ്ധിഖ് നന്ദിയും പറഞ്ഞു