Thursday, June 19, 2025

ഐ.എഫ്.എഫ്.കെ വിളംബര ജാഥ: സൗജന്യ സിനിമ പ്രദര്‍ശനം നവംബര്‍18, 19 തീയതികളില്‍

Must Read

കോഴിക്കോട് :27 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിളംബര ജാഥയുടെ ഭാഗമായി ജില്ലയില്‍ അക്കാദമിയുടെ വാഹനം നേരിട്ടെത്തി സൗജന്യ സിനിമ പ്രദര്‍ശനം നടത്തുന്നു. നവംബര്‍18, 19 തിയതികളിലാണ് പ്രദര്‍ശനം. 18 ന് രാവിലെ 9.30 ന് വെള്ളിമാട്കുന്ന് ഗവണ്‍മെന്റ് ലോ കോളേജിലും വൈകീട്ട് നാല് മണിക്ക് ജില്ലാ ലൈബ്രറി, വൈകീട്ട് അഞ്ചിന് ചക്കോരത്ത്കുളം തപോവനം പാര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.

19ന് രാവിലെ 9.30 ന് പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജിലും വൈകീട്ട് ആറിന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലുമാണ് പ്രദര്‍ശനം. മുഴുവന്‍ സംവിധാനങ്ങളോടെ ചലച്ചിത്ര അക്കാദമിയുടെ വാഹനം നേരിട്ടെത്തിയാണ് സൗജന്യ സിനിമ പ്രദര്‍ശനം നടത്തുന്നത്.

സംസ്ഥാനത്തെ പതിനാല് ജില്ലയിലെ വിവിധ ഇടങ്ങളിലായി വിളംബരജാഥയുടെ ഭാഗമായി പ്രദര്‍ശനം നടത്തുന്നുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലും വിദ്യാഭാസ സ്ഥാപനങ്ങളിലുമായി കോഴിക്കോട് കെ എസ് സി എ റീജിയണല്‍ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രദര്‍ശങ്ങള്‍ നടക്കുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img