കോഴിക്കോട് :കൈറ്റ് – വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്ന് ആറ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സ്കൂളുകളില്‍ നേരിട്ടുള്ള പരിശോധന കൂടി നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
വില്യാപ്പള്ളി എം.ജെ വി എച്ച് എസ്സ് എസ്സ്, കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ എച്ച് എസ്സ്, നൊച്ചാട് എച്ച് എസ്സ്. എസ്സ്, മടപ്പള്ളി ജി. വി.എച്ച് എസ് എസ്സ്, കാലിക്കറ്റ് ഗേള്‍സ് എച്ച് എസ്സ്. എസ്സ്, പേരാമ്പ്ര എച്ച്. എസ്സ്. എസ്സ് എന്നിവയാണ് ജില്ലയില്‍ നിന്നുള്ള സ്കൂളുകള്‍.
മികച്ച സ്കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനല്‍ റൗണ്ടിലേക്ക് 10 സ്കൂളുകളാണ്. തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകള്‍ക്ക് 15,000 രൂപ വീതം ലഭിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബര്‍ മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസണ് മൂന്നിന്റെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്കൂളുകളുടെ ലിസ്റ്റ് hv.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.