അരീക്കോട് : വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കവര്‍ന്ന മഞ്ചേരി ആകാശവാണിയുടെ പരിപാടികള്‍ വെട്ടിക്കുറച്ച പ്രസാര്‍ഭാരതിയുടെ നടപടിയില്‍ അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷന് ശക്തമായി പ്രതിഷേധിച്ചു. പ്രഗത്ഭരായ നിലയം മേധാവികളുടെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ അത്യാകര്‍ഷകങ്ങളായ പരിപാടികളായിരുന്നു നിലയത്തില്‍ നിന്നും പ്രക്ഷേപണം ചെയ്തിരുന്നത്. മറ്റു നിലയങ്ങളെ അപേക്ഷിച്ചു മുന്‍പന്തിയിലായിരുന്നു മഞ്ചേരി ആകാശവാണിയുടെ സ്ഥാനം. ശ്രോതാക്കളുടെ കത്തുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്കി ജനോപകാരപ്രദമായ ഒട്ടനവധി പ്രോഗ്രാമുകളാണ് മഞ്ചേരി ആകാശവാണി ശ്രോതാക്കള്‍ക്ക് സമ്മാനിച്ചിരുന്നത്. മറ്റ് ആകാശവാണി എഫ്.എം. നിലയങ്ങളിലൊന്നും അനുവര്‍ത്തിക്കാത്ത ഡല്‍ഹിയില്‍ നിന്നുമുള്ള റിലേ പരിപാടികള്‍ അടുത്തകാലത്ത് കൂടുതലായി കേള്‍പ്പിക്കുന്നതിലും പ്രതിഷേധമുണ്ട്.
അരീക്കോട് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കുഞ്ഞാണി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അനീഷ് കൊല്ലംപടി, രാജേഷ് പരപ്പിനി തുവ്വൂര്‍,മുജിബ് റഹ്മാന് പുല്ലാര, മോഹന്‍ദാസ് ചെമ്രക്കാട്ടൂര്‍, അഷറഫ് മാണിതൊടിക എന്നിവര്‍ സംസാരിച്ചു.