Thursday, June 19, 2025

അതിദരിദ്രര്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു

Must Read

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിദരിദ്രര്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു. സര്‍വ്വേയിലൂടെ കണ്ടെത്തിയ 16 കുടുംബങ്ങള്‍ക്കാണ് ഭക്ഷണ കിറ്റ് നല്‍കുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു.

കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് സര്‍വേ നടത്തിയിരുന്നു. ഇത് പ്രകാരം സംസ്ഥാനത്ത് 66004 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവരുടെ ഏറ്റവും ആവശ്യമായ സേവനങ്ങള്‍ കണ്ടെത്താന്‍ വീണ്ടും മറ്റൊരു സര്‍വേ കൂടി നടത്തിയിരുന്നു. ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ 33 കുടുംബങ്ങളാണ് അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. അവരില്‍ 16 കുടുംബങ്ങള്‍ക്ക് ഭഷ്യധാന്യങ്ങള്‍ ആവശ്യമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് ഫണ്ടില്‍ നിന്നും അവര്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതിദരിദ്രരുടെ ഭവനങ്ങളില്‍ എല്ലാ മാസവും വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സമിതി സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തും.

ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ സി.കെ ശശി, ബിന്ദു വത്സന്‍, ഇ.എം ശ്രീജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.എ ജോസ്‌കുട്ടി, ജിതേഷ് എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img