പവിത്രക്കും ആയിശയ്ക്കും ഒന്നാം സ്ഥാനം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഇംപ്രൂവൈസ്ഡ് എക്‌സ്‌പെരിമെന്റ് വിഭാഗത്തില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആയിശ നിതാരക്കും ജി.എസ് പവിത്രക്കും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ജിറാഫിന്റെ ഹൃദയത്തില്‍ നിന്ന് രണ്ട് മീറ്ററോളം ഉയരമുള്ള തലച്ചോറിലേക്ക് രക്തമെത്തുന്നതിന് പിന്നിലെ രഹസ്യമാണ് ഭൗതികശാസ്ത്രത്തിലെ ബെര്‍ണോളിസ് തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ അവതരിപ്പിച്ചത്. ജിറാഫിന്റെ രക്തചംക്രമണത്തിന് പിന്നിലുള്ള ശാസ്ത്രവശം വിശദമാക്കിയ പ്രോജക്ട് ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനത്തിന് ഇവരെ അര്‍ഹരാക്കിയിരുന്നു.