Saturday, June 21, 2025

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം, വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Must Read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധനനയത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി താേമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഗോപകുമാര്‍ മുകുന്ദന്‍. ‘തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം.യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം’ എന്നാണ് ഗോപകുമാര്‍ മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നത്. ‘ഇപ്പോള്‍ ഇത്രയും പറയണം .വിശദാംശങ്ങള്‍ വേണമെങ്കിലാകാം’ എന്നും കുറിപ്പില്‍ പറയുന്നുണ്ട്. ചില തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ യു ഡി എഫിന് നേട്ടവും എല്‍ ഡി എഫിന് തിരിച്ചടിയുമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഗോപകുമാര്‍ മുകുന്ദന്റെ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘വിവരമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പോക്ക് നാശത്തിലേക്കാണ് എന്ന് മനസിലായി തുടങ്ങി .ഇത്തരം പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകും. പാര്‍ട്ടി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒറിജിനല്‍ സഖാക്കള്‍ പിണറായി മുതലാളിയുടെ പോക്കില്‍ കടുത്ത അതൃപ്തിയിലാണ്’ എന്നായിരുന്നു ഒരു കമന്റ്.

‘സര്‍ തോമസ് ഐസക് സാറിന്റെ സ്റ്റാഫ് അംഗം ആയിരുന്നില്ലേ. ഇപ്പോള്‍ പാര്‍ട്ടി മെമ്പര്‍ഷിപ് ഉപേക്ഷിച്ചോ?രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് ഘടകത്തിലാണോ സര്‍ വിമര്‍ശനം ഉന്നയിക്കുന്നത്?’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘അതു ഞാന്‍ വേണ്ട സ്ഥലത്തു പറഞ്ഞോളാം’ എന്നായിരുന്നു ഇതിനുള്ള ഗോപകുമാര്‍ മുകുന്ദന്റെ മറുപടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img