Friday, June 20, 2025

ഹിമാചലിലെ തെരഞ്ഞെടുപ്പ് ചൂടറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍

Must Read

കോഴിക്കോട്: പഠനയാത്രയ്ക്കിടെ ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടറിഞ്ഞ് കോഴിക്കോട്ടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍. കിലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായി ഹിമാചല്‍പ്രദേശിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വൃന്ദ കരാട്ടിനെ അംഗങ്ങള്‍ കണ്ടുമുട്ടിയത്.

കേരളത്തില്‍ ടൂറിസത്തിന്റെ വികാസമാണ് നടക്കുന്നതെന്നും ഹിമാചലില്‍ ടൂറിസത്തിന്റെ അവസാനമാണ് ബിജെപി നടത്തുന്നതെന്നും വൃന്ദാ കരാട്ട് പറഞ്ഞു. ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ കേരളം എല്ലാറ്റിലും ഒന്നാമതാണ്. കേരളാ മോഡലിന്റെ വികാസമാണ് ഉണ്ടാവേണ്ടത്. അത് രാജ്യത്ത് എല്ലായിടത്തും വളരണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. കസുംബഡി നിയമസഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിംഗ് തന്‍വാറിന്റെ പ്രചരണ പരിപാടിയിലായിരുന്നു വൃന്ദ കാരാട്ട് എത്തിയത്.

ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി അനുഭവപപെട്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം 24 പേരാണ് യാത്രാസംഘത്തിലുള്ളത്. വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍, അഡ്വ. പി ഗവാസ്, എന്‍ എം വിമല, കെ വി റീന, രാജീവ് പെരുമണ്‍പുറ തുടങ്ങിയവരാണ് പ്രചരണ പരിപാടിക്കിടെ നേതാക്കളെ കണ്ടുമുട്ടിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img