കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 01 എളേറ്റില്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ ഡിവിഷന് വോട്ട് നില; എം.എം രവീന്ദ്രന് (സി.പി.എം) 2420 വോട്ട് (വിജയിച്ചു). ശശി പാറോളി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 2262 വോട്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സന്തോഷ് കാളിയത്ത് 164 വോട്ട്.
മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് (13) വാര്‍ഡ് വോട്ട് നില; എ.ശശിധരന് (സി.പി.എം)741 വോട്ട് (വിജയിച്ചു).ഇ.എം.രാജന് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 401 വോട്ട്. കയനാണ്ടി (ബിജെപി) 21 വോട്ട്.
തുറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പയ്യോളി അങ്ങാടി (02) വാര്‍ഡ് വോട്ട് നില ; സി.എ നൗഷാദ് മാസ്റ്റര്‍ (ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്) 594 വോട്ട് (വിജയിച്ചു).സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അഡ്വ.അബ്ദു റഹിമാന്‍ 213 വോട്ട്, നൌഷാദിന് 11വോട്ട്, അബ്ദുറഹിമാന് ഒരു വോട്ട്. ലിബീഷ് (ബിജെപി) 29 വോട്ട്.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റിലെ വോട്ട് നില ;റസീന ടീച്ചര്‍ പൂക്കോട്ട് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)735 വോട്ട് (വിജയിച്ചു). രഹ്ന പി.സി (സി.പി.എം) ) 463 വോട്ട്. സറീന സലീം (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) 44 വോട്ട്.