Friday, June 20, 2025

ആര്‍എസ്എസിനെ സംരക്ഷിച്ചുവെന്ന പരാമര്‍ശം: സുധാകരന്‍ തന്നെ വിശദീകരിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി

Must Read

കോഴിക്കോട്: ആര്‍എസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ്. പരാമര്‍ശത്തെ കുറിച്ച് കെ സുധാകരന്‍ തന്നെ വിശദീകരിക്കട്ടെ എന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തേ സുധാകരന്റെ പ്രസ്താവനയോടുള്ള അതൃപ്തി ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് ഫേസ്ബൂക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പരാമര്‍ശത്തെ കുറിച്ച് സുധാകരന്‍ തന്നെ വിശദീകരിക്കട്ടെ. വിശദീകരണം കാത്തിരുന്ന് കാണാമെന്നും ഇപ്പോള്‍ കൂടുതലായി ഒന്നും പറയുന്നില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ആര്‍എസ്എസുമായി ബന്ധപ്പെട്ട് തന്റെ മുന്‍ പ്രസ്താവന കെ സുധാകരന്‍ ആവര്‍ത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. മാത്രമല്ലതനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയും രാഷ്ട്രീയ ബോധവുമുണ്ടെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img