Thursday, June 19, 2025

കെ. യു. ഇഖ്ബാൽ: സാധാരണക്കാരെ ചേർത്തു നിർത്തിയ 
മാധ്യമ പ്രവർത്തകൻ: റിംഫ് അനുശോചനം 

Must Read

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രഥമ പ്രസിഡന്റും മലയാളം ന്യൂസ്‌ റിപ്പോർട്ടറുമായിരുന്ന കെ. യു. ഇഖ്ബാലിന്റെ വിയോഗത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച മീറ്റിംഗിൽ സാമൂഹിക രാഷ്ട്രീയ കലാ മാധ്യമ രംഗത്തെ പ്രമുഖർ അനുസ്മരിച്ചു.

യോഗത്തിൽ റിംഫ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഉബൈദ് എടവണ്ണ യോഗം നിയന്ത്രിച്ചു. രക്ഷധികാരി അഷറഫ് വേങ്ങാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംമ്പസിയുടെ മുന്നിൽ പ്രവാസികളുടെ വിഷയങ്ങൾ എത്തിക്കാനും പരിഹാരം കാണുന്നത് വരെ പിന്തുടർന്ന് കാര്യങ്ങൾ ചെയ്യുന്നതിലും മനുഷ്യ സ്നേഹിയായ ഇക്ബാൽ എന്നും മുൻ പന്തിയിൽ ഉണ്ടായിരുന്നതായി മുൻ റിയാദ് എംബസി ഡിസിഎമ്മും കുവൈറ്റ് ഇന്ത്യൻ സ്ഥാനനാപതിയുമായ സിബി ജോർജ് അനുസ്മരിച്ചു. നിതാകാത്തിന്റെ ഓരോ നിയമ വ്യവസ്ഥകളും പ്രവാസികൾക്ക് യഥാസമയം എംമ്പസിയും സൗദി ജവാസാത് അധികൃതരുമായി ബന്ധപ്പെട്ട് ഇഖ്ബാൽ എത്തിച്ചു കൊടുത്തിരുന്നതായി അദ്ദേഹം ഓർമിച്ചു. 

സൗഹൃദങ്ങളെ ചേർത്ത് പിടിക്കുന്നതിൽ ഇഖ്ബാൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നതായി സംവിധായകൻ കമൽ അനുസ്മരിച്ചു. പ്രവാസത്തിൽ കണ്ടുമുട്ടിയ സാധാരണക്കാരുടെ വിഷമങ്ങളും ചലനങ്ങളും മനസ്സിൽ പകർത്തി, തന്റെ ഗദ്ദാമ എന്ന സിനിമക്ക് ശക്തമായ തിരക്കഥ ചെയ്യാൻ കൂടെ ഉണ്ടായിരുന്ന കാര്യം കമൽ അനുസ്മരിച്ചു.

സിബി ജോർജ്, കമൽ, ഹസൻ കോയ (മലയാളം ന്യൂസ്‌ ), സി പി മുസ്തഫ, സാജിദ് ആറാട്ടുപുഴ (ദമാം മിഡിയ ഫോറം ), പി എം മായിൻകുട്ടി (ജിദ്ദ മിഡിയ ഫോറം ), മുഹമ്മദലി മുണ്ടോടൻ, ഷിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കൽ, ഷക്കീല വഹാബ്, കുഞ്ഞി കുമ്പള, ഇബ്രാഹിം സുബ്ഹാൻ,ഡോ. ജയചന്ദ്രൻ, സബീന എം സാലി, അഡ്വ. ആർ മുരളീധരൻ, അഷറഫ് വടക്കേവിള, ഹിഷാം അബ്ദുൽ വഹാബ്, ടി കെ അഷറഫ് പൊന്നാനി,സക്കീർ വടക്കുംതല, മുഹമ്മദ് ബഷീർ മുസലിയാരകം, പത്മിനി ടീച്ചർ, ഡോ: അബ്ദുൽ അസിസ്, ഷാജി ആലപ്പുഴ, ലത്തീഫ് തെച്ചി, നാസർ കാരകുന്ന്,ജയൻ കൊടുങ്ങല്ലൂർ, റഫീഖ് നാസർ, നാസർ കാരന്തൂർ, വി ജെ നസ്‌ റുദ്ദീൻ, ഷക്കീബ് കൊളക്കാടൻ, നൗഫൽ പാലക്കാടൻ, നജിം കൊച്ചു കലുങ്ക്, ഷംനാദ് കരുനാഗപള്ളി, ഷിബു ഉസ്മാൻ, ജലീൽ ആലപ്പുഴ, അക്ബർ വേങ്ങാട്ട്, നൗഷാദ് കോർമത്ത് , നാദിർഷ സംസാരിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img