Friday, June 20, 2025

തലശ്ശേരി കലാപത്തില്‍ സുധാകരന്‍ ആര്‍എസ്എസിനൊപ്പം നിന്നു; എം.വി.ഗോവിന്ദന്‍

Must Read

കണ്ണൂര്‍:കെ സുധാകരന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍എസ്എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരില്‍ ആര്‍എസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണവര്‍. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയില്‍ രണ്ട് കോടി രൂപ നല്‍കി എന്നത് ആര്‍എസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തലശ്ശേരി കലാപത്തില്‍ സുധാകരന്‍ ആര്‍എസ്എസി നൊപ്പം നിന്നു എന്ന് വേണം മനസിലാക്കാന്‍. പള്ളി അക്രമിക്കാന്‍ വന്ന കലാപകാരികളെ സഹായിക്കാന്‍ സുധാകരന്‍ കൂട്ടു നിന്നു.സി പി എമ്മിനെ ആക്രമിക്കാനാണ് ആര്‍ എസ് എസിന് സുധാകരന്‍ ആളെ അയച്ചു നല്‍കിയത്.അല്ലാതെ ശാഖ സംരക്ഷിക്കാനല്ല.തലശേരി കലാപകാലത്തായിരുന്നു ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img