Thursday, June 19, 2025

പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു

Must Read

കോഴിക്കോട്: നാദാപുരം,കല്ലാച്ചി ടൗണുകളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍,ബാനറുകള്‍,നോട്ടീസുകള്‍ എന്നിവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.
37 ബാനറുകള്‍, 220 വിനൈല്‍ ബോര്‍ഡുകള്‍, വലിയ 18 പരസ്യ ബോര്‍ഡുകള്‍, തൂണുകളില്‍ കെട്ടിയ 300 ല്‍ അധികം ചെറിയ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ സൈന്‍ ബോര്‍ഡുകളും നീക്കം ചെയ്തു.

പൊതുസ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന് കാണിച്ച് പഞ്ചായത്ത് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എടുത്തുമാറ്റേണ്ട തീയതി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തത്.
പൊതുസ്ഥലത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. പരിപാടി കഴിഞ്ഞ ഉടനെ തന്നെ അവ നീക്കം ചെയ്യേണ്ടതുമാണ്. പൊതുസ്ഥലത്ത് അനുവാദം ഇല്ലാതെ ബോര്‍ഡുകള്‍, കൊടികള്‍ മറ്റ് പരസ്യ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചാല്‍ പിഴ അടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, പഞ്ചായത്ത് ഉദ്യോഗസ്ഥരായ വി.എന്‍.കെ സുനില്‍കുമാര്‍, പി.പി.സന്തോഷന്‍, ചന്ദ്രന്‍, കെ.ടി.കെ. അഷ്‌റഫ് എന്നിവര്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img