കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്ന് മൈസൂരുവിലേക്ക് റെയില്‍പാത പണിയുന്നതിന് റെയില്‍വേ മന്ത്രാലയം സാധ്യത തേടുന്നു. കൊയിലാണ്ടിയില്‍ നിന്ന് തുടങ്ങി പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, മീനങ്ങാടി, പുല്‍പ്പള്ളി കൃഷ്ണരാജപുരം, എച്ച്.ഡി കോട്ട വഴി മൈസൂരുവിലെ കാടകോളയില് അവസാനിക്കുന്ന വിധത്തിലാണ് പാത വിഭാവനം ചെയ്യുന്നത്.കര്‍ണാടകയുടെ സഹകരണം പദ്ധതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്.
മൈസുരു, തലശ്ശേരി-നഞ്ചന്‍കോട് പാതകള്‍ പണിയുന്നതിന് കര്‍ണാടകം സമ്മതിച്ചിരുന്നില്ല. വനസമ്പത്ത് നഷ്ടപ്പെടുമെന്നതായിരുന്നു തടസ്സത്തിന് കാരണം. അതേസമയം, വയനാട്ടിലെ ആനത്താരകള്‍ ബാധിക്കാത്ത വിധം റെയില്‍വേ ലൈന്‍ പണിയുക എന്നതാണ് പ്രധാന വെല്ലുവിളി.
നിര്‍ദിഷ്ട കൊയിലാണ്ടി-മൈസുരു പദ്ധതിയെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍വേ യൂസേഴ്സ് അസോസിയേഷന് സ്വാഗതം ചെയ്തു. പദ്ധതിയുടെ സാധ്യതകളും പ്രായോഗിക വശങ്ങളും സതേണ്‍ റെയില്‍വേ മുന്‍ ചീഫ് കണ്ട്രോളര് കെ.എം ഗോപിനാഥുമായി ചര്‍്ച്ച ചെയ്തതായി അസോസിയേഷന് ദേശീയ ചെയര്മാന് ഡോ. എ.വി അനൂപ്, വര്‍ക്കിങ് ചെയര്മാന് സി.ഇ ചാക്കുണ്ണി എന്നിവര്‍ അറിയിച്ചു.