ഷാര്‍ജ: കാസര്‍ഗോഡ് തന്ബീഹുല് ഇസ്ലാം ഹയര്‍ സെകന്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും , പ്രഭാഷകയുമായ എം.എ. മുംതാസ് ടീച്ചറുടെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘മിഴി’ യുടെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവ വേദിയിലെ റൈറ്റേര്‍സ് ഫോറത്തില്‍ വെച്ച് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ സുകുമാരന്‍ പെരിയച്ചുര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജാ ബുക്ക് ഫെയര്‍ എക്സ്റ്റേണല്‍ അഫയേഴ്സ് വിഭാഗം തലവന്‍ പി.വി. മോഹന്‍ കുമാര്‍, കെ.പി.കെ. വേങ്ങര, ഗീതാ മോഹന്‍ എന്നിവര്‍ സംസാരിച്ചു.എം എ മുംതാസ് ടീച്ചര്‍ നന്ദി പറഞ്ഞു.