Thursday, June 19, 2025

കൊയിലാണ്ടി നഗരസഭയില്‍ ജൈവവേലി പദ്ധതിക്ക് തുടക്കമായി

Must Read

കൊയിലാണ്ടി :നഗരസഭയില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ പയര്‍ വിത്ത് വിതരണവും ശീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവവേലി പദ്ധതിയും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു.

തെങ്ങുകള്‍ക്ക് പച്ചിലവളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശീമക്കൊന്ന കമ്പ് വിതരണം ചെയ്യുന്നത്. തിരഞ്ഞെടുത്ത കേര കര്‍ഷകര്‍ക്കാണ് പയര്‍വിത്തും ശീമക്കൊന്ന കമ്പും വിതരണം ചെയ്യുന്നത്.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രീജിഷ, കൃഷി ഓഫീസര്‍ പി.വിദ്യ, കൃഷി അസിസ്റ്റന്റ് പി.കെ അംന, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വിവിധ പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img