Thursday, June 19, 2025

നോട്ടിസ് കൈപ്പറ്റാതെ ദിലീപ് ; അഭിഭാഷകന്‍ മുഖേന വീണ്ടും അയയ്ക്കാന്‍ ഹൈക്കോടതി

Must Read

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ അഭിഭാഷകന്‍ മുഖേന ദിലീപിനു നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. നേരത്തേ നല്‍കിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ മുഖേന നോട്ടിസ് നല്‍കാനുള്ള കോടതി നിര്‍ദ്ദേശം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതോടെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.
ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ തുടര്‍വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് ദിലീപിനു നോട്ടിസ് അയയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം. തുടരന്വേഷണത്തിനായി കഴിഞ്ഞ ജനുവരിയിലാണു വിചാരണ നിര്‍ത്തിവച്ചത്. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്താരം നടക്കുക.
ഒന്നാം പ്രതി .സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) സഹതടവുകാരന്‍ സജിത്തിനെയാണ് ആദ്യം വിസ്തരിക്കുന്നത്. കേസില്‍ ഒരു തവണ വിസ്തരിച്ച സാക്ഷികളായ നടി മഞ്ജു വാരിയര്‍, എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന വസ്ത്രശാലയിലെ മുന്‍ ജീവനക്കാരന്‍ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്‍ എന്നിവരെ വീണ്ടും വിസ്തരിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണമെന്നു വിചാരണക്കോടതി പ്രോസിക്യൂഷനെ അറിയിച്ചിരുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img