ന്യൂഡല്‍ഹി: നേപ്പാളില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറ് പേര് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദോത്തി ജില്ലയില്‍ വീട് തകര്‍ന്ന് ആറു പേര് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുടര്‍ചലനങ്ങളുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ഏകദേശം 10 സെക്കന്‍ഡോളം നീണ്ടു നിന്നതായി നിരവധിപ്പേര്‍ ട്വീറ്റ് ചെയ്തു.
നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ചൊവ്വാഴ്ച രാവിലെ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്നു 155 കിലോമീറ്റര്‍ വടക്കുകിഴക്കു മാറിയാണ്ചലനമുണ്ടായത്