Monday, June 23, 2025

കത്തിലെ പ്രതിഷേധം തുടരുന്നു; മഹിളാ മോര്‍ച്ച മാര്‍ച്ചിനിടെ ജലപീരങ്കി

Must Read

തിരുവനന്തപുരം: കോര്‍പറേഷനിലെ താത്ക്കാലിക നിയമനത്തിന് കത്ത് നല്‍കിയെന്ന് വിവാദം ഇന്ന് പ്രതിഷേധം തുടരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോര്‍പറേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പോലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.

ഇതിനിടെ രണ്ട് പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ മതില്‍ ചാടിക്കടന്ന് വളപ്പില്‍ കടന്നു. ഇവരെ തടയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ മതില്‍ പൊളിഞ്ഞുകിടന്ന ഭാഗത്തുകൂടി കൂടുതല്‍ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളപ്പില്‍ കടന്നു. ഓഫീസിന്റെ കവാടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചു.ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ ഷീല്‍ഡും ലാത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ പുറത്തേക്ക് തള്ളിമാറ്റുകയാണ്.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ വളപ്പില്‍ കുഴികളും മണ്ണ് കുഴച്ചിട്ടിരിക്കുന്നതും പോലീസിന് വലിയ വെല്ലുവിളിയായി. ഇതിനിടെ, പ്രവര്‍ത്തകര്‍ വളപ്പില്‍ കുത്തിയിരുന്ന്പ്രതിഷേധിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img