Saturday, June 21, 2025

പുരാരേഖാ വകുപ്പിലും വേണ്ടപ്പെട്ടവര്‍; നിയമിക്കേണ്ടവരുടെ പേര് നിര്‍ദേശിച്ച് മന്ത്രി ദേവര്‍കോവില്‍

Must Read

തിരുവനന്തപുരം: നഗരസഭയ്ക്ക് പിന്നാലെ പുരാരേഖാവകുപ്പിലും കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനധികൃത ഇടപെടല്‍.വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടന്നതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. . കോഴിക്കോട് മേഖലാ ഓഫീസിന്റെ കുന്ദമംഗലം സബ്‌സെന്റര്‍, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റര്‍ എന്നിവിടങ്ങളിലെ നിയമനത്തിനാണ് നിയമിക്കേണ്ടവരുടെ പേരടക്കം മന്ത്രി നിര്‍ദേശിച്ചത്.
കുന്ദമംഗലം സബ്‌സെന്ററില്‍ ഓഫീസ് അറ്റന്‍ഡന്റ്, ലാസ്‌കര്‍ എന്നീ തസ്തികകളിലും ഇടുക്കിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലും ഇതനുസരിച്ച് നിയമനനിര്‍ദേശവും വകുപ്പ് പുറപ്പെടുവിച്ചു. മൂന്നുപേരുടെയും നിയമനങ്ങള്‍ സുതാര്യമായും ധനവകുപ്പ് നിബന്ധനപാലിച്ചും നടത്തണമെന്ന ഉദ്യോഗസ്ഥനിര്‍ദേശങ്ങള്‍ മറികടന്നാണ് മന്ത്രിയുടെ ഇടപെടല്‍. നിയമനം നടത്തുന്നതിന് ഡയറക്ടര്‍ക്ക് അനുമതി നല്‍കാന്‍ എപ്രില്‍ രണ്ടിന് മന്ത്രി ഇഫയല്‍വഴി ഉത്തരവിടുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ള 25 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ശാശ്വതമൂല്യമുള്ള രേഖകള്‍ മാറ്റിസൂക്ഷിക്കുന്നതിനാണ് കുന്ദമംഗലം സബ്‌സെന്റര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനംതുടങ്ങാന്‍ പുരാരേഖാവകുപ്പ് തീരുമാനിച്ചത്. ഇടുക്കിയിലും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവും അംഗീകരിച്ച് ഉത്തരവിന് മന്ത്രി നിര്‍ദേശിച്ചു. എന്തുയോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതെന്ന് ഫയലുകളില്‍ വ്യക്തമല്ല. ഫയലുകള്‍ പരിശോധിച്ചശേഷമേ പ്രതികരിക്കാനാകൂവെന്നാണ് പുരാരേഖാവകുപ്പ് ഡയറക്ടറുടെ നിലപാട്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇതുവരെ തയ്യാറായിട്ടില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img