Thursday, June 19, 2025

വ്യവസായ പ്രദര്‍ശന വിപണന മേള 2022-23- ലോഗോ പ്രകാശനം ചെയ്തു

Must Read

കോഴിക്കോട് :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ 26 വരെ മാനാഞ്ചിറ സി എസ് ഐ ഹാളില്‍ നടക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേള 2022-23 ന്റെ ലോഗോ പ്രകാശനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു.

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കരകൗശല മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം, മാനേജര്‍ ബാലരാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി നിതിന്‍, വ്യവസായ വികസന ഓഫീസര്‍ ശ്രീജിത്ത്, കോര്‍പ്പറേഷന്‍ വ്യവസായ ഇന്റെണ്‍സ് എന്നിവര്‍ പങ്കെടുത്തു. വ്യവസായ വികസന ഓഫീസര്‍ നന്ദകുമാറാണ് ലോഗോ തയ്യാറാക്കിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img