Thursday, June 19, 2025

വീണ്ടും ഗവര്‍ണറുടെ മാധ്യമവിലക്ക് : രണ്ടു ചാനലുകളെ പുറത്താക്കി

Must Read

കൊച്ചി:വീണ്ടും മാധ്യമവിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ഈ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകണമെന്നും പത്രസമ്മേളനത്തിനിടെ അദ്ദേഹം ആവശ്യപ്പെട്ടു. മുഖംമൂടി ധരിച്ചവരോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേയും ഗവര്‍ണര്‍ ചില മാധ്യമങ്ങളെ വിലക്കിയിരുന്നു.

ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്ന് പറഞ്ഞായിരുന്നു രണ്ടു ചാനലുകളോടുള്ള ഗവര്‍ണറുടെ രോഷപ്രകടനം. കേഡര്‍ മാധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു വിലക്ക് . മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും അദ്ദേഹം പറയുകയായിരുന്നു.
വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരം ക്യാമ്പയിന്‍ ചെയ്യുകയാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണെന്നും അതുകൊണ്ട് ഈ രണ്ട് മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രണ്ട് മാധ്യമങ്ങളെ വിലക്കുന്നത് അസഹിഷ്ണുത അല്ലേ എന്ന ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയ മറുപടി. വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമങ്ങളുടെ പട്ടികയില്‍ കൈരളിയുടേയും മീഡിയ വണ്ണിന്റെയും പേര് ഉണ്ടായിരുന്നു.
തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇരുചാനലുകളും മെയില്‍ വഴി രാജ് ഭവനിലേക്ക് റിക്വസ്റ്റ് നല്‍കിയിരുന്നു. അതിന് ആദ്യം നോട്ടഡ് എന്ന മറുപടിയും തുടര്‍ന്ന് 8.50ഓടെ തയാറാകാനും അറിയിപ്പ് കിട്ടി. ഗസ്റ്റ് ഹൗസിനുള്ളിലേക്ക് വിളിച്ച ശേഷമാണ് ഗവര്‍ണര്‍ മാദ്ധ്യമങ്ങളെ പുറത്താക്കിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img