Friday, June 20, 2025

കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗങ്ങളെ
ചേര്‍ത്തുപിടിക്കണം:ഉണ്ണിത്താന്‍

Must Read

കാസര്‍കോട്:മതന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് കോണ്‍ഗ്രസ് മതേതര സ്വഭാവത്തിന്റെ വക്താക്കളായി മാറാന്‍ പരിശ്രമിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. നരേന്ദ്രമോദിയുടെയും പിണറായി വിജയന്റെയും ഭരണത്തില്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.കെ.പി.സി.സി മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാനായി സിജോ അമ്പാട്ട് ചുമതലയേറ്റ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡണ്ട് അഡ്വ.പികെ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്ത ഡാര്‍ലിന്‍ ജോര്‍ജ്, അബ്ദുല്ല കൊട്ടോടി, താജുദ്ദീന്‍ കാട്ടൂര്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി വി സുരേഷ്, നേതാക്കളായ ബി.പി പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍, കെ. കുഞ്ഞികൃഷ്ണന്‍, എന്‍. കെ രത്നാകരന്‍, കെ.പി ബാലകൃഷ്ണന്‍, എം പി ജോസഫ്, പ്രവീണ്‍ തോയമ്മല്‍, ഷിബിന്‍ ഉപ്പിലിക്കൈ, ജിബിന്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img