Friday, June 20, 2025

ചാലിയാറില്‍ കയാക്കിങ് യാത്ര 25 മുതല്‍

Must Read

കോഴിക്കോട്: ചാലിയാറില്‍ ദീര്‍ഘദൂര കയാക്കിങ് യാത്ര 25ന് തുടങ്ങും. ചാലിയാര്‍ റിവര്‍ പാഡില്‍ എന്ന യാത്ര ചാലിയാറിനെ സംരക്ഷിക്കാനും സാഹസിക വിനോദയാത്ര പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്തുള്ള കടവില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിച്ച് 27ന് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സമാപിക്കും. വിവിധ തരത്തിലുള്ള കയാക്കുകളിലും സ്റ്റാന്‍ഡപ് പാഡിലും പായ വഞ്ചിയിലുമായിരിക്കും യാത്ര. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും വിനോദസഞ്ചാരവകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിംഗപൂര്‍, ജര്‍മ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുക്കും. റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്‌നിക്കോവ്, ഇന്ത്യന്‍ സെയിലിങ് താരം ശ്വേത ഷെര്‍വെഗര്‍ തുടങ്ങി എട്ടു മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ സംഘത്തിലുണ്ടാവും.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് കയാക്കിങ്. ചാലിയാറില്‍ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിക്കുക എന്നതും ഇവരുടെ ദൗത്യമാണ്. നദീസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ജനങ്ങളെ പുഴയുമായി ബന്ധപ്പെടുത്തക എന്നതും ഇവരുടെ ഉദ്ദേശ്യമാണ്. മൂന്നു ദിവസം കൊണ്ട് ചാലിയാറില്‍ നിന്ന് 1000 കിലോ മാലിന്യം നീക്കം ചെയ്യും. ഈ മാലിന്യം വേര്‍തിരിച്ച് പുന:ചംക്രമണത്തിന് അയക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img