Friday, June 20, 2025

ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി
തട്ടിക്കൊണ്ടുപോയതായി പരാതി

Must Read

കാസര്‍കോട്: ബൈക്ക് യാത്രക്കാരനെ പിറകില്‍ നിന്ന് ഇനോവ കാര്‍ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി. ദൃക്‌സാക്ഷിയുടെ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.ഇന്ന് രാവിലെ ചളിയങ്കോട് പാലത്തിന് വടക്കുമാറിയാണ് സംഭവം നടന്നത്. കെഎല്‍ 14 വി 5399 നമ്പര്‍ ബൈക് യാത്രക്കാരനെയാണ് ഇനോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ഇടിച്ച കാറില്‍ യുവാവിനെ പൊക്കിയെടുത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പൊലീസിന് നല്‍കിയ വിവരം.
തട്ടിക്കൊണ്ട് പോയത് ആരെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
കുണ്ടംകുഴി സ്വദേശിയുടെ പേരിലാണ് ബൈകിന്റെ റജിസ്ട്രേഷന്‍ . മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള 710 എന്ന നമ്പറില്‍ അവസാനിക്കുന്ന കാറിലാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയതെന്നാണ് വിവരം.
കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ട് വാഹനങ്ങളും. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img