Thursday, June 19, 2025

സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലയുന്നു

Must Read

കോഴിക്കോട്: സ്വകാര്യബസുകള്‍ അടിക്കടി മിന്നല്‍ പണിമുടക്ക് നടത്തുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഇത് സ്ഥിരം സംഭവമാണ്. ജീവനക്കാരെ മര്‍ദിച്ചതിന്റെ പേരിലും അപകടം ഉണ്ടാകുമ്പോള്‍ പൊലീസ് ഇടപെടുന്നതിന്റെ പേരിലും മറ്റുമാണ് മിന്നല്‍ പണിമുടക്ക് നടത്തുന്നത്. ബസ് ജീവനക്കാര്‍ തോന്നിയപോലെ സമരം പ്രഖ്യാപിക്കുമ്പോള്‍ ഉടമകളും ട്രേഡ് യൂണിയന്‍ നേതാക്കളും ഒന്നും ചെയ്യാനാവാതെ നില്‍ക്കുകയാണ്. പതിവ്. ഇന്ന് സമാന സ്വഭാവത്തോടെ മാവൂര്‍ റൂട്ടിലും സ്വകാര്യബസുകള്‍ പണിമുടക്കിലാണ്. എടവണ്ണപ്പാറ-പെരുവയല്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഡിജെ ബസിലെ ഡ്രൈവര്‍ വെട്ടത്തൂര്‍ സ്വദേശി ഷഫീഖിനെ(35) ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതിന്റെ പേരിലാണ് സമരം. വാഴക്കാട് നിന്നെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചുവെന്നാണ് ഷഫീഖിന്റെ പരാതി. അതിനെതുടര്‍ന്ന് ഈ റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും ബസ് തൊഴിലാളി യൂണിയനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചത്.
മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ബസ് ജീവനക്കാര്‍ അനുസരിക്കുക പതിവില്ല. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. യാത്രക്കാരോട് മോശമായി പെരുമാറുകയും വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img