Thursday, June 19, 2025

ചരിത്രസ്മരണകളോടെ രേവതി പട്ടത്താനം

Must Read

കോഴിക്കോട്: കവിത്വത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഉരകല്ലായി മാറിയിരുന്ന സാമൂതിരിയുടെ കാലത്തെ രേവതി പട്ടത്താന സദസ്സിന്റെ സ്മരണയുണര്‍ത്തി ഒരിക്കല്‍ കൂടി വിദ്വല്‍സദസ്സ് അരങ്ങേറി. സാമൂതി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ നടന്ന പട്ടത്താനവേദിയില്‍ സാമൂതിരി കെ.സി ഉണ്ണിയനുജന്‍ രാജ അധ്യക്ഷനായി. കവി പ്രഭാവര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. ഉദ്ദണ്ഡശാസ്ത്രികളുടെയും കാക്കശ്ശേരി ഭട്ടതിരിയുടെയും സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന പട്ടത്താന സദസ്സ് ചരിത്രത്തിലെ വിലപിടിപ്പുള്ള ഏടാണെന്ന് അദ്ദേഹം പറഞ്ഞു.

കൃഷ്ണഗീതി പുരസ്‌കാരം ഡോ. അനില്‍ വള്ളത്തോളിനും മനോരമ തമ്പുരാട്ടി പുരസ്‌കാരം ഡോ. കെ.കെ. എന്‍ കുറുപ്പിനും നൃത്തദേവതാ പുരസ്‌കാരം ഡോ. രാജശ്രീ വാരിയര്‍ക്കും കൃഷ്ണനാട്ടം കലാകാരനുള്ള പുരസ്‌കാരം എം. ഗോപാലകൃഷ്ണനും സമ്മാനിച്ചു.

മദന്‍മോഹന്‍, പി.കെ പ്രദീപ്കുമാര്‍ രാജ, ഡോ. ഇ.കെ ഗോവിന്ദവര്‍മ്മരാജ, രേവതി പട്ടത്താന സമിതി ചെയര്‍മാന്‍ ബാലകൃഷ്ണ ഏറാടി, ടി.ആര്‍ രാമവര്‍മ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img