അഴീക്കോട് (കണ്ണൂർ): ഫ്ലെക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബ്രസീൽ ആരാധകൻ മരിച്ചു. അലവിൽ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്.
രണ്ടു ദിവസം മുമ്പാണ് വീണത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരുന്നു.ഖത്തർ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ബ്രസീൽ ടീമിന് വിജയാശംസകൾ നേർന്നായിരുന്നു ഫ്ലക്സ് .