മാറാട്: കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌കരിച്ച ജനകീയ കലാരൂപമായ ഓട്ടന്‍തുള്ളല്‍ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത് നാലാം തരത്തിലെ മലയാള പാഠഭാഗമായ ‘ ഊണിന്റെ മേളം ‘ എന്ന തുള്ളല്‍ പാട്ടിനു വേണ്ടിയാണ്. രുഗ്മിണി സ്വയംവരത്തിലെ ഏതാനും ഭാഗമാണ് പാഠഭാഗത്തുള്ളത്.

തുള്ളല്‍ എന്ന ജനകീയ കലാരൂപത്തെ കുട്ടികള്‍ക്ക് നേരനുഭവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിന്റെ സഹകരണത്തോടു കൂടിയാണ് പരിപാടി അവതരിപ്പിച്ചത്.സില്‍വര്‍ ഹില്‍സിലെ പ്ലസ് ടു വിദ്യാര്‍ഥിനി ദേവഭദ്ര സുചീന്ദ്രന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. ഗുരു കലാമണ്ഡലം നന്ദകുമാര്‍ കുട്ടികള്‍ക്ക് ഊണിന്റെ മേളത്തിലെ വായ്പാട്ട് ചൊല്ലി കൊടുക്കുകയും തുള്ളലിന്റെ വേഷക്രമങ്ങള്‍, താളങ്ങള്‍, വാദ്യങ്ങള്‍, സംഗീതം, വിവിധതരം തുള്ളലുകള്‍ അവയുടെ വേഷവിധാനങ്ങള്‍ എന്നിവ വിവരിച്ചു നല്‍കുകയും ചെയ്തു.

കലാമണ്ഡലം ആദര്‍ശ് മൃദംഗ വായന കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റര്‍ ഇ എം പുഷ്പരാജന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് സനോജ് കുമാര്‍ അധ്യക്ഷതയും വഹിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അധ്യാപകരായ സാന്ദ്ര എസ് ബി, ബിസ്ന ബി എസ്, ശ്രുതി എസ് കെ, ചിഞ്ചു പി സി, അലി മുബാറക്, അശ്വിന്‍, മേഘ ടി, നീതു, സനൂജ എന്നിവര്‍ നേതൃത്വം നല്‍കി. നാലാം തരത്തിലെ കുട്ടികള്‍ അവരുടെ സംശയങ്ങള്‍ കലാമണ്ഡലം ഗുരുനാഥരോട് ചോദിച്ചു മനസ്സിലാക്കി.