കാസര്‍കോട്:വൈദ്യുതി ഉത്പാദന മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന് കുട്ടി. കെ എസ് ഇ ബി നല്ലോമ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍, പ്രത്യേകിച്ചും ജല വൈദ്യുത ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തന്നെ 38.5 മേഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഈ സാമ്പത്തിക വര്‍ഷം തന്നെ 124 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാം നിലയവും, 200 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പദ്ധതിയുടെ രണ്ടാം നിലയവും ഉള്‍പ്പടെ 1500 മെഗാവാട്ടിന്റെ പുതിയ ജല വൈദ്യുത പദ്ധതികളും, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും 3000 മെഗാവാട്ടിന്റെ പുതിയ പദ്ധതികളും ആരംഭിക്കും.
വൈദ്യുതി ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡിവിഷന് തലത്തില്‍ ഏരിയല്‍ ലിഫ്റ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സാധാരണ വൈദ്യുതി ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി.