തിരുവനന്തപുരം: പത്മ പുരസ്കാരം മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളജ്യോതി പുരസ്കാരത്തിന് എം.ടി വാസുദേവന്‍ നായര്‍ അര്‍ഹനായി.
ഓംചേരി എന്‍.എന്‍ പിള്ള(കല, നാടകം, സാമൂഹിക സേവനം), ടി. മാധവമേനോന്(സിവില്‍ സര്‍വീസ്, സാമൂഹിക സേവനം), നടന് മമ്മൂട്ടി(കല), എന്നിവര്‍ കേരളപ്രഭ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഡോ. സത്യഭാമദാസ് ബിജു(ശാസ്ത്രം), ഗോപിനാഥ് മുതുകാട്(കല, സാമൂഹിക സേവനം), കാനായി കുഞ്ഞിരാമന്(കല), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി(സാമൂഹിക സേവനം, വ്യവസായം), എം.പി പരമേശ്വരന്(ശാസ്ത്രം, സാമൂഹിക സേവനം), വൈക്കം വിജയലക്ഷ്മി(കല) എന്നിവര്‍ കേരളശ്രീ പുരസ്കാരത്തിനും അര്‍ഹരായി.