Saturday, June 21, 2025

ഒരു ലക്ഷം സംരംഭക പദ്ധതി: അവലോകനം ചെയ്തു

Must Read

കോഴിക്കോട്: ഓരോ പ്രദേശത്തിന്റെയും വ്യവസായ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാനാകണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗവ ഗസ്റ്റ് ഹൗസില്‍ നടന്ന വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ബേപ്പൂര്‍ നിയോജക മണ്ഡലതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ സംരംഭക സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരണം ശക്തിപ്പെടുത്തുകയും വേണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും മാസത്തിലൊരിക്കല്‍ വാര്‍ഡ് തല യോഗം ചേരുകയും വേണം. പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലം അടിസ്ഥാനത്തില്‍ ജോബ് എക്‌സ്‌പോ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, ഫറോക്ക് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. റീജ,
വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സലീന തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img