ന്യൂഡല്‍ഹി: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെതുടര്‍ന്ന് വന്ന ഒഴിവിലാണ് ഗോവിന്ദനെ അംഗമാക്കിയത്. സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശ കേന്ദ്രകമ്മിറ്റി അംഗീകരിച്ചു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അധ്യക്ഷനായിരുന്നു. യെച്ചൂരിയാണ് ഗോവിന്ദന്റെ പേര് നിര്‍ദേശിച്ചത്. കോടിയേരിയുടെ പിന്‍ഗാമിയായാണ് ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായത്.
മുഖ്യമന്ത്രി പിണറായി വിജയന്, എം,എ ബേബി, എ. വിജയരാഘവന് എന്നിവരാണ് 17 അംഗ പോളിറ്റ് ബ്യൂറോയിലെ കേരളത്തില്‍ നിന്നുള്ള മറ്റു പ്രതിനിധികള്‍.