Thursday, June 19, 2025

പി എസ് സി പരീക്ഷയെഴുതാന്‍ അവസരം നിഷേധിച്ച പോലീസുകാരനോട് സിറ്റിംഗില്‍ ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍

Must Read

കോഴിക്കോട് : ഗതാഗത നിയമലംഘനത്തിന്റെ പേരുപറഞ്ഞ് പി എസ് സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തും.

നവംബര്‍ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസ് നല്‍കിയത്. ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ സി പി സിറ്റിംഗില്‍ ഹാജരാക്കണം.

രാമനാട്ടുകര മുട്ടുംകുന്ന് സ്വദേശി റ്റി. കെ അരുണിനാണ് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി കാരണം പരിക്ഷയെഴുതാന്‍ അവസരം നഷ്ടമായത്. പരാതിയെ കുറിച്ച് സത്യസന്ധമായ അന്വേഷണം ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു ദിനപത്രം എഴുതിയ മുഖ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img