ലക്നൗ: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ ലക്നൗ കോടതി തള്ളി.നേരത്തേ യു.എ.പി.എ കേസില്‍ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു.രണ്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.എന്നാല്‍ ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന കാപ്പന് ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളൂ.
ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹഥ്റസിലേയ്ക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനേയും കാമ്പസ് ഫ്രണ്ട് നേതാക്കളയും യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു.