തിരുവനന്തപുരം: കുവൈറ്റ് -തിരുവനന്തപുരം ജസീറ എയര്‍വേയ്സിന് വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരണം.ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് കുവൈറ്റ്-തിരുവനന്തപുരം സെക്ടറിലെ ആദ്യവിമാനം 124 യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.കുവൈറ്റിലേയ്ക്കുള്ള ആദ്യ യാത്രക്കാരായ 151 പേരെ സമ്മാനങ്ങള്‍ നല്കി വിമാനത്താവളത്തില്‍ വരവേറ്റു.
160 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍,ബുധന്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.50ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം 5.55ന് കുവൈറ്റിലെത്തും.കുവൈറ്റില്‍ നിന്ന് വൈകിട്ട് 6.25ന് പുറപ്പെട്ട് പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും.