കോഴിക്കോട് :എ.ഐ. ടി.യു.സി. എന്ന േ്രടഡ് യൂനിയന്‍ സംഘടന ഇന്ത്യയില്‍ രൂപീകൃതമായതിന്റെ 102-ാം വാര്‍ഷികവും മുന്‍ ജനറല്‍ സെക്രട്ടരി സ. ഗുരുദാസ് ദാസ് ഗുപ്തയുടെ ഓര്‍മ്മ ദിനവും സിറ്റിയില്‍ ആചരിച്ചു.തൊഴിലാളി കേന്ദ്രങ്ങളില്‍ കാലത്ത് പതാക ഉയര്‍ത്തി. വലിയങ്ങാടിയില്‍ കേന്ദ്രീകരിച്ച് നൂറു കണക്കിന് തൊഴിലാളികള്‍ അണിനിരന്ന പ്രകടനവും നടത്തി. പാളയം ജയന്തി ബില്‍ഡിംഗ് പരിസരത്ത് നടന്ന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ജി. പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഇ.സി. സതീശന്, ജില്ലാ സെക്രട്ടരി പി.കെ. നാസര്‍, ട്രഷറര്‍ പി.വി.മാധവന്, സിറ്റി സെക്രട്ടരി യു. സതീശന് എന്നിവര്‍ പ്രസംഗിച്ചു . സിറ്റി പ്രസിഡണ്ട് എം. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി.മോഹനന് , സി.പി.ഹംസ, വി.ഹംസക്കോയ , കെ. രതീഷ് കുമാര്‍, സി.പി.സദാനന്ദന് , വി.ടി. ഗോപാലന്, സ്വര്‍ണ്ണലത , എസ്. രമേശന് . മുജീബ് മുതലായവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.