മംഗളൂരു:യൂനിറ്റി ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ.സി.പി.ഹബീബുർറഹ്മാന് ദക്ഷിണ കന്നട ജില്ല രാജ്യോത്സവ് അവാർഡ്.ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനവും സാമൂഹിക സേവനവും മുൻനിറുത്തിയാണ് ആദരം എന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ.കുമാർ പറഞ്ഞു.
കർണാടകപ്പിറവി ദിനമായ ചൊവ്വാഴ്ച അവാർഡ് സമ്മാനിക്കും.കാസർക്കോട് ചെമ്മനാട് സ്വദേശിയായ ഹബീബുർറഹ്മാൻ നേരത്തെ ആഗോള, ദേശീയ തലങ്ങളിലുള്ള
അവാർഡുകൾ നേടിയിട്ടുണ്ട്.
ആലിയ അറബിക് കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാനാണ്.