കോഴിക്കോട്: കുണ്ടായിത്തോട് നിവാസികളുടെ ചിരകാല സ്വപ്നമായ അടിപ്പാത യാഥാര്‍ത്ഥ്യമാകുന്നു. കുണ്ടായിത്തോട് അടിപ്പാത – പ്രവൃത്തി ടെന്‍ഡര്‍ ആയതായി പൊതുമരാമത്ത് ടൂറിസം യുവജന കാര്യവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് 4.32 കോടി രൂപ അടിപ്പാത നിര്‍മാണത്തിനായി റെയില്‍വേയ്ക്ക് നേരത്തെ നല്‍കിയിരുന്നു. റെയില്‍വേയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുക. മഴ മാറിയാലുടന്‍ പ്രവൃത്തി ആരംഭിക്കും.