Tuesday, June 24, 2025

ചിത്രകലാ ക്യാമ്പ് നാളെ മുതല്‍

Must Read

കോഴിക്കോട്: കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് നാളെയും മറ്റന്നാളുമായി വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ‘ഒരു കോഴിക്കോടന്‍ നിറച്ചാര്‍ത്ത്’ എന്ന വിഷയം ആസ്പദമാക്കിയാണ് ക്യാമ്പ്. കേരളത്തിന് അകത്തും പുറത്തു നിന്നുമായി 150 ചിത്രകാരന്മാര്‍ പങ്കെടുക്കുമെന്ന് ക്യാമ്പ് കണ്‍വീനര്‍ സി.കെ ഷിബുരാജ്, സെക്രട്ടറി ജോയ് ലോനപ്പന്‍ എന്നിവര്‍ അറിയിച്ചു. ക്യാമ്പ് അംഗങ്ങള്‍ വിവിധ ശൈലികളില്‍ ചിത്രങ്ങള്‍ വരയ്ക്കും. കൂടാതെ എല്ലാവരും ചേര്‍ന്ന് ഒരു കോഴിക്കോടന്‍ ചിത്രവും വരയ്ക്കും. പൊതുജനങ്ങള്‍ക്ക് ചിത്രങ്ങള്‍ കാണാന്‍ അവസരം ഉണ്ടാവും. ക്യാമ്പില്‍ നാടന്‍രപാട്ട്, ഫ്യൂഷന്‍, ക്യാമ്പ്ഫയര്‍ എന്നിവയും ഉണ്ടാവും. നാളെ രാവിലെ കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് കോട്ടക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img