കോഴിക്കോട്: വില്യാപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. അമരാവതിയില്‍ നിന്നാരംഭിച്ച റാലി വില്യാപ്പള്ളി ടൗണില്‍ അവസാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജൂള അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസര്‍ സോമസുന്ദരന്‍ ബോധവത്കരണ ക്ലാസ്സെടുത്തു.
ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയില്‍ സ്കൂള്‍തലത്തിലെ എസ് പി സി സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ്, ഐടിഐ കോളേജിലെ അധ്യാപകരും കുട്ടികളും, ഹരിത സേനാ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി റീന, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സിമി കെ കെ, സുഭിഷ കെ, രജിത കൊളിയോട്, മുരളി മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍മാരായ ബാബു, കണ്ടീല്‍ റഫീഖ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.