കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലാതല റിസോഴ്സ് പേഴ്സണ്‍ പരിശീലനം സംഘടിപ്പിച്ചു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ത്രിദിന പരിശീലനത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 125 പ്രതിനിധികള്‍ പങ്കെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സാക്ഷരതാ സമിതി യോഗം ചേരും. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതികളുടെ നേതൃത്വത്തില്‍ സന്നദ്ധ അധ്യാപകരെ കണ്ടെത്തി ഏകദിന പരിശീലനം നല്‍കും. തുടര്‍ന്ന് ജില്ലയില്‍ നിന്നും സര്‍വ്വേയില്‍ കണ്ടെത്തിയ 10,304 നിരക്ഷരരെയും ക്ലാസ്സുകളിലെത്തിക്കും.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, സംസ്ഥാന സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍.എ. എന്നിവര്‍ പരിശീലന ക്യാമ്പ് സന്ദര്‍ശിച്ചു. സമാപന ചടങ്ങില്‍ ജില്ലാ സാക്ഷരതാ സമിതി അംഗമായ കെ.വിജയന്റെ കൈവശമുള്ള 1991 ലെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട രേഖകള്‍ ചേലക്കോടന്‍ ആയിഷുമ്മ സ്മാരക മ്യൂസിയത്തിലേക്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ ഏറ്റുവാങ്ങി.
അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ്, ജില്ലാ സാക്ഷരതാ മിഷന്‍ ജീവനക്കാരായ വി.എം.ബാലചന്ദ്രന്‍, അഞ്ജലി.പി.കെ, ഷമിതകുമാരി, സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരായ എം.ഡി.വല്‍സല, കെ.വിജയന്‍, പുഷ്പ പ്രകാശ്, മോഹന്‍ കുമാര്‍.എം.കെ തുടങ്ങിയവര്‍ പങ്കെടുത്തു.