Saturday, June 21, 2025

കപ്പല്‍ യാത്രക്ക് തടസ്സം;’ ലക്ഷദ്വീപ് നിവാസികള്‍ ദുരിതത്തില്‍

Must Read

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കാത്തത് ദ്വീപ്നിവാസികളെ പ്രയാസത്തിലാക്കുന്നു. മണ്‍സൂണ്‍ സീസണില്‍ നിര്‍ത്തിവെച്ച കപ്പല്‍ സര്‍വീസ് സീസണ്‍ കഴിഞ്ഞ് ഒന്നരമാസമായിട്ടും പുനരാരംഭിച്ചിട്ടില്ല. ഇതുകാരണം നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുകയാണ് ദ്വീപ് നിവാസികള്‍. ഇത്തവണ ചാര്‍ട്ട് ചെയ്ത കപ്പല്‍ പ്രോഗ്രാമില്‍ ബേപ്പൂരില്‍ നിന്ന് ഒരു സര്‍വീസ് പോലുമില്ല. കൊച്ചി വഴി യാത്ര ചെയ്യുകയേ നിര്‍വാഹമുള്ളു. ആവശ്യത്തിന് കപ്പല്‍ തയാറാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ആന്ത്രോത്ത്, അമിനി, ബിത്ര, ചെത്ലാത്ത്, കവറത്തി, കില്‍ത്താന്‍ ദ്വീപുകാര്‍ പ്രധാനമായും ബേപ്പൂര്‍ തുറമുഖത്തെയാണ് യാത്രക്കായി ആശ്രയിക്കുന്നത്. ഇവിടെ നിന്ന് സര്‍വീസ് നടത്തിയിരുന്ന രണ്ടു കപ്പലുകള്‍ കാലപ്പഴക്കം കാരണം റദ്ദാക്കി. പകരം ഏര്‍പ്പെടുത്താത്തതാണ് പ്രശ്നമായിരിക്കുന്നത്.വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റുമായി ദ്വീപ് നിവാസികള്‍ ആശ്രയിക്കുന്നത് കോഴിക്കോടിനെയാണ്. യാത്രാമാര്‍ഗം തുറന്നു കിട്ടാത്തതിനാല്‍ പലരും നഗരത്തിലെയും ബേപ്പൂരിലെയും ലോഡ്ജുകളില്‍ കഴിയുകയാണ്.

നേരത്തെ കൊച്ചിയില്‍നിന്നും ബേപ്പൂരില്‍ നിന്നുമായി ഏഴ് കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍നിന്ന് മാത്രം രണ്ട് കപ്പലുകളാണുള്ളത്. രണ്ടിലുമായി 650 സീറ്റുകളാണുള്ളത്. യാത്രക്കാരുടെ എണ്ണം ഇതിന്റെ നാലിരട്ടി വരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img