Saturday, June 21, 2025

ബി.വി അബ്ദുല്ലക്കോയ പുരസ്‌കാരം വി.ഡി സതീശന് സമ്മാനിച്ചു

Must Read

കോഴിക്കോട്: മുസ്്ലിംലീഗ് നേതാവും മുന്‍ രാജ്യസഭാംഗവുമായ ബി.വി അബ്ദുല്ലക്കോയയുടെ സ്മരണാര്‍ത്ഥം ബി.വി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന് സമ്മാനിച്ചു. സര്‍ക്കാറിനെ എതിര്‍ക്കുക എന്നതല്ല പരമമായ ലക്ഷ്യം, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമസഭയില്‍ പോരാടുക എന്നതാണ്. അവാര്‍ഡ് സ്വീകരിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ യു.ഡി.എഫിന്റെ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. നേരത്തെ കാര്യങ്ങള്‍ പഠിച്ചാണ് അവതരിപ്പിക്കുന്നത്. ലഹരിമരുന്ന്, തെരുവ്നായശല്യം തുടങ്ങിയ വിഷയങ്ങള്‍ ഇങ്ങനെ അവതരിപ്പിച്ചതാണ്. സര്‍ക്കാറിന്റെ തെറ്റുകള്‍ കൃത്യമായി ചൂണ്ടികാണിക്കുന്നുണ്ട്. സാധാരണക്കാരുടെ കണ്ണിരൊപ്പുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പരമമായ ലക്ഷ്യം എന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ഈ പുരസ്‌കാരം സതീശന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗിനുള്ള പിന്തുണയാണെന്ന് ബി.വി അബ്ദുല്ലക്കോയ അനുസ്മരണ പ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. പാളയം പി. മമ്മത്കോയ അധ്യക്ഷനായിരുന്നു. ഡോ.എം.കെ മുനീര്‍ എം.എല്‍.എ വി.ഡി സതീശനെ പൊന്നാടയണിയിച്ചു. എ.വി അന്‍വര്‍, എം.സി മായിന്‍ഹാജി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, സി.ടി സക്കീര്‍ഹുസൈന്‍, ടി.വി ബാലന്‍, ഉമ്മര്‍ പാണ്ടികശാല, ഫൈസല്‍പള്ളിക്കണ്ടി, കെ.സി ശോഭിത, എസ്.വി ഉസമാന്‍കോയ, യു. പോക്കര്‍, എം.എ റസാഖ് മാസ്റ്റര്‍ പ്രസംഗിച്ചു. ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് ടീമിലെ മലയാളി താരം ബാസില്‍ ഹമീദിന് വി.ഡി സതീശന്‍ ഉപഹാരം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img