Friday, June 20, 2025

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു

Must Read

മംഗളൂരു: ഉള്ളാള്‍ പീലറു പഞ്ചന്‍ധ്യാന ദേവസ്ഥാനം പരിസരത്ത് താമസിക്കുന്ന യുവതി വീട്ടിലും ഭര്‍ത്താവ് പുറത്തും മരിച്ച നിലയില്‍ കണ്ടെത്തി.ശിവാനന്ദ പൂജാരി (55), ഭാര്യ ശോഭ പൂജാരി (45) എന്നിവരാണ് മരിച്ചത്.ശോഭയുടെ മൃതദേഹം വീട്ടിലെ കട്ടിലില്‍ ശ്വാസം മുട്ടി ജീവന്‍പോയ നിലയിലായിരുന്നു.ശിവാനന്ദയുടെ ജഡം വീട്ടുപരിസരത്തെ മരക്കൊമ്പില്‍ തൂങ്ങിയതായും കണ്ടു.യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം എന്ന് ഉള്ളാള്‍ പൊലീസ് പറഞ്ഞു.ദമ്പതികളുടെ മൂത്ത മകന്‍ കാര്‍ത്തിക്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

അയലത്തെ വീട്ടില്‍ നിന്ന് ശോഭ വ്യാഴാഴ്ച രാവിലെ പത്തിന് വളം വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ അറിവായി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക് അമ്മയേയും അച്ഛനേയും വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു.
ഇവരാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പെയിന്റിംഗ് തൊഴിലാളിയായ ശിവാനന്ദയും ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img