കോഴിക്കോട്: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമവും ആരോഗ്യരക്ഷാ ക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി സംഗമം ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗവ.ആശുപത്രി ആര്.എം.ഒ. ഡോ. പി.കെ.ഷാജഹാന്, ഡോ. അമല്‍ജ്യോതി, ഡോ.അരുണ്‍, ഡോ. ശ്രുതി, ഡോ. ഷഹനാസ്, ഡോ.നജീബ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ജനറല്‍ മെഡിസിന്, സര്‍ജറി, കണ്ണ്, ദന്തല്‍, എന്‍.സി.ഡി, ഐ.സി.ടി.സി, എസ്സ്.ടി.എസ്സ് എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ.സുമിത്ര, സുധന് കൈവേലി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗാനമേള പരിപാടി വ്യത്യസ്തമാക്കി.
കുറ്റ്യാടി ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാ രാജന്, കൈരളി, വഹീദ എന്നിവര്‍ പങ്കെടുത്തു.