കോഴിക്കോട്: പന്ത്രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ മുജീബ് റഹ്മാനെ(40) കോടതി റിമാന്‍ഡ് ചെയ്തു. ബംഗളുരുവില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന് പൊലീസ് പറഞ്ഞു. നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്്ഷന്‍ ഫോഴ്സും മെഡിക്കല്‍ കോളജ് എസ്.ഐ വിനീത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് മുജീബ് റഹ്്മാനെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് പിടികൂടിയത്.
ബേപ്പൂര്‍ ഹാര്‍ബറില്‍ പോര്‍ട്ടര്‍ ആയി ജോലി നോക്കുന്ന മുജീബ് റഹ്്മാന്‍ ബേപ്പൂരും മാങ്കാവിലും ലഹരി വില്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.