ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക്ക് അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാനുളള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. 55% മാര്‍ക്കോടെ എം.കോം (റഗുലര്‍)/എം.ബി.എ (റഗുലര്‍) കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം.
നെറ്റ് യോഗ്യതയുള്ളവര്‍ക്കും ബിരുദ-ബിരുദാന്തര ക്ലാസുകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ക്ക് 2022 ജനുവരി 1ന് 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകള്‍ ഒക്ടോബര്‍ 31ന് മുമ്പായി ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.