Friday, June 20, 2025

ആഢംബര ബൈക്കുകള്‍ പിടികൂടി

Must Read

കോഴിക്കോട്: നമ്പര്‍ പ്ലേറ്റുകള്‍ മാറാന്‍ പറ്റുന്നവിധം രൂപമാറ്റം വരുത്തിയ എട്ട് ആഢംബര ബൈക്കുകള്‍ സിറ്റി ട്രാഫിക് പൊലീസ് പിടികൂടി. സ്പെഷല്‍ ഡ്രൈവിലാണ് ഇവ കസ്റ്റഡിയില്‍ എടുത്തത്. ബൈക്കുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഇത്തരം രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

പിടികൂടിയ ബൈക്കുകളുടെ ഉടമസ്ഥരുടെയും യാത്ര ചെയ്തവരുടെയും വിശദവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവര്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. റോഡില്‍ ബൈക്കില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

പൊലീസിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ നമ്പര്‍ പ്ലേറ്റ് മറച്ചു രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ട്രാഫിക് പൊലീസ് സ്പെഷല്‍ ഡ്രൈവ് ഏര്‍പ്പെടുത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img